THIRIKE...

മലയാളി തിരികെ വരികയാണ്‌ .....മലയാളമോ ????

2012 ജൂലൈ 26, വ്യാഴാഴ്‌ച

അഞ്ജു പറഞ്ഞത്......

       
   














           
             

       
            ലണ്ടന്‍ ഒളിമ്പിക്സ് നു ഇനി ഒരു ദിവസം മാത്രം.മറ്റു രാജ്യങ്ങള്‍ എല്ലാം മെഡലുകളുടെ എണ്ണം തീരുമാനിച്ചു കഴിഞ്ഞു . ഇവിടെ 120 കോടി ജനങ്ങള്‍ ഒരു മെഡല്‍ എങ്കിലും കിട്ടണേ  എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നമ്മുടെ താരങ്ങളെ യാത്രയാക്കുന്നു .മെഡല്‍ വാരിക്കൂട്ടി അവര്‍ മടങ്ങി വരും എന്ന പ്രതീക്ഷ ഒന്നും നമുക്കില്ല .എന്നാല്‍ ഇന്ത്യക്ക് വേണ്ടി മെഡലുകള്‍ നേടി എന്ന് നമ്മള്‍ കരുതിയ ചില സീനിയര്‍ താരങ്ങളുടെ പ്രവചങ്ങള്‍ നമ്മളെ ഞെട്ടിച്ചു ....

              120കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക് ഒരു വിലയും കല്പിക്കാതെ ഇവര്‍ എങ്ങനെ ഇങ്ങനെ ചിന്തിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല .സീനിയര്‍ താരങ്ങള്‍ പുതിയ താരങ്ങളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അവരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തരുത് .ഇന്ത്യയിലെ ഒരു സീനിയര്‍ തരാം അയ അഞ്ജു ബോബി ജോര്‍ജിന്റെ പ്രവചങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം കേട്ടത് .

അവര്‍ പറയുന്നതനുസരിച്ച് ഇന്ത്യയില്‍ നിന്ന്നുള്ള കായിക താരങ്ങള്‍ വെറും കൊഞാണന്മാരാണ് .ലോകത്തിലെ ബാക്കി താരങ്ങളും ആയി ഒന്നു മുട്ടി നോക്കാന്‍ പോലും കഴിവില്ലാത്തവര്‍ .പലരും യോഗ്യത റൌണ്ട് കടക്കുമോ എന്നും സംശയം ആണ് .ഇന്ത്യക്ക് അത് ലറ്റിക്സില്‍  ഒരു പ്രതീക്ഷയും വേണ്ട പോയവര്‍ മുട്ടയുമായി തിരിച്ചുവരും .

       ഒരു സീനിയര്‍ താരത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണം.ജയിച്ചുവരൂ എന്ന് ആശിര്‍വാദം കൊടുക്കേണ്ട.തോല്‍ക്കില്ല എന്ന് പറഞ്ഞു വിടാന്‍ പോലും ഉള്ള മനസ് ഇവര്‍ക്കില്ലാതെ പോകുന്നു .കോടിക്കണക്കിനു രൂപ ചിലവിട്ടു വിദേശ രാജ്യങ്ങളില്‍ പരിശീലനത്തിന് പോയതിനു ശേഷവും മത്സര ശേഷം കാറ്റ്  അനുകൂലം ആയിരുന്നില്ല എന്ന് പറയുന്നവരില്‍ നിന്ന് നമ്മള്‍ എന്ത് പ്രതീക്ഷിക്കാന്‍................   ........,.......ദൈവം നമ്മുടെ താരങ്ങളെ കാക്കട്ടെ.....


     

11 അഭിപ്രായങ്ങൾ:

  1. സത്യം കയ്ക്കും....
    അത് ലറ്റിക്സില്‍ ഒരു മെഡല്‍ പ്രതീക്ഷിക്കേണ്ട.
    അല്ലെങ്കില്‍ മറ്റ് രാജ്യക്കാരൊക്കെ മുടന്തിവീഴുകയോ അവര്‍ക്ക് വയറിളക്കം പിടിക്കയോ വേണം.

    മറുപടിഇല്ലാതാക്കൂ
  2. 1984 ലോസ് അഞ്ജലാസ് ഒളിമ്പിക്സില്‍ ഉഷ ഇറങ്ങിയപ്പോഴും എല്ലാവരും ഇതുതന്നെയാണ് പറഞ്ഞത് .ഫൈനല്‍ ലാപില്‍ വെങ്കല മെഡല്‍ കയ്യെത്തും ദൂരത്താണ് അവര്‍ക്ക് നഷട്ടപ്പെട്ടത്‌ ഓര്‍മ്മകള്‍ ഉണ്ടായിരിക്ക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വെങ്കലം നഷ്ടപ്പെടുന്നതും അത് ലഭിക്കുന്നതും തമ്മില്‍ അജഗജാന്തരമുണ്ട്. എത് എത്ര നാനോ സെക്കന്‍ഡ് ആണെങ്കിലും.
      ഒന്നുംകൂടെ ആഞ്ഞുപിടിച്ചാല്‍ കിട്ടുമായിരുന്നു എന്ന് പറഞ്ഞിരിക്കുന്ന ഈ മനോഭാവം തുടരുന്നേടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയില്ല ജെബി.
      ലഭിക്കാതെ പോയ ഒരു വെങ്കലത്തെപ്പറ്റി ഓര്‍ത്ത് അഭിമാനവിജൃംഭിതരാകണമെങ്കില്‍ നമ്മുടെ നാട്ടിന്റെ കായികാവസ്ഥയുടെ നേര്‍ക്കാഴ്ച്ച തന്നെയാണത്. കഷ്ടം...നൂറുകോടി ജനങ്ങളുടെ കാര്യം.


      (പറയാന്‍ വിട്ടു. ആ വേര്‍ഡ് വെരിഫികേഷനൊന്ന് ഡിസേബിള്‍ ചെയ്യൂ. എന്തെങ്കിലും അഭിപ്രായമെഴുതണമെന്നുള്ളവര്‍ പോലും മടിക്കും അത് കാണുമ്പോള്‍(

      ഇല്ലാതാക്കൂ
  3. എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷ ആണല്ലോ നമ്മളെ മുന്‍പോട്ടു നയിക്കുന്നത് .ഇന്ത്യ എന്നെങ്കിലും ചൈനക്കും
    അമേരിക്കക്കും ഒപ്പം എത്തിയേക്കും .അതിനു അധികാരത്തിന്റെ അത്യാര്ത്തിയില്ലാത്ത രാഷ്ട്രിയവും ഭരണ
    സംവിധാനവും വരണം .അത് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം ..

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2012 ജൂലൈ 27, 11:25 AM-ന്

    അന്ഞു എന്നും നമുക്ക് പ്രതീക്ഷകൾ മാത്രം സമ്മാനിച്ച താരമാണ്. മറ്റു പല അർഹരായവർക്കും ലഭിക്കാത്ത സൗകര്യങ്ങളും ആനുകൂല്യങ്ങളും അവർക്ക് ലഭിച്ചു. പലപ്പോഴും, മിക്കപ്പോഴും നമ്മുടെ പ്രതീക്ഷകളുടെ അതിർ വരമ്പുകളിലേക്ക് ചാടിയെത്താൻ അവർക്ക് കഴിയാതെ പോയി.

    മറുപടിഇല്ലാതാക്കൂ
  5. ക്രിക്കറ്റിനു കിട്ടുന്ന അമിത പ്രാധാന്യവും പ്രശസ്തിയും, സ്റാര്‍ ഡം,പണം ഒക്കെ നിയന്തിച്ചു, മറ്റു കായിക , ഗെയിംസ് മേഖലക്കും തുല്യ പ്രാധാന്യം കൊണ്ടുവരാതെ, ഇന്ത്യ ഒരുകാലത്തും ഒളിമ്പിക്സ്‌ പട്ടികയില്‍ ആദ്യ പത്തില്‍ പോലും എത്തില്ല.
    ചില കാര്യങ്ങള്‍ കായികലോകത്തിന്റെ കിതപ്പ് എന്നോരു പോസ്റ്റിലൂടെ

    മറുപടിഇല്ലാതാക്കൂ
  6. ദിജു-ജ്വാലഗുട്ട സഖ്യം പുറത്തേക്ക്.....ഇനി അടുത്തത് ?????

    മറുപടിഇല്ലാതാക്കൂ
  7. ഒള്ള കാര്യം പറയുന്നതിലെന്താപ്പോ.

    ദീർഘവീക്ഷണമില്ലാത്ത, അഴിമതിക്കാരായ അധികാരികൾ തന്നെയാണു ഇതിനു കാരണം

    മറുപടിഇല്ലാതാക്കൂ
  8. തനിക്ക്‌ കിട്ടിയില്ല ഇനിയുള്ളവര്‍ക്കും കിട്ടില്ല. കൂട്ടത്തില്‍ ഉഷയെ ഒന്നും പരിഹസിക്കാനും മറന്നില്ല

    മറുപടിഇല്ലാതാക്കൂ
  9. സ്പോര്‍ട്സിലും നടത്തും നമ്മള്‍ കളികള്‍ .പിന്നെങ്ങനെ നന്നാകാന്‍?

    മറുപടിഇല്ലാതാക്കൂ