തട്ടത്തില്‍ മറയാതെ
കുറച്ചു ദിവസം ആയി ഒരു പടം കാണണം എന്ന് വിചാരിച്ചു നടക്കാന്‍ തുടങ്ങിട്ട് .ഒടുവില്‍ ഇന്ന് അത് സാധിച്ചു .പടം ഏതാണെന്ന് മനസിലായില്ലേ കേരളത്തില്‍ തട്ടം ഒരു വീക്നെസ്സ് ആക്കിയ പടം .എന്താണ് ഇതിലെന്നു കണ്ടിട്ട് വരാം എന്നു വിചാരിച്ചു പോയതാണ് .തിയേറ്ററില്‍ എത്തിയപ്പോഴേക്കും ടിക്കറ്റ് കൊടുത്തു തീരാറായി .ടിക്കറ്റ് കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും ക്യുവില്‍ ഇടിച്ചു കേറി.അവസാനം ടിക്കറ്റ് കിട്ടി.ലോട്ടറി അടിച്ച സന്തോഷത്തില്‍ അകത്തേക്ക് ഓടി.പടം തുടങ്ങാന്‍ കാത്തിരിപ്പ് ..
ഒടുവില്‍ അത് സംഭവിച്ചു പടം തുടങ്ങി.ടൈറ്റില്‍ മ്യൂസിക് തുടങ്ങി .ടൈറ്റില്‍ മാറിമാറി വന്നു.ഒരു ശ്രീനിവാസന് ആന്‍ഡ് ഫാമിലി പടം ആണെന്ന് മനസിലായി.ഫസ്റ്റ് സീന്‍ മുതല്‍ ഒരു 'മാറി നടക്കല്‍ 'ഫീല്‍ ചെയ്യുന്നു .പടം തുടങ്ങുന്നത് മുതല്‍ ഫ്ലാഷ് ബാക്കിലാണ് .നിവിന്‍ പോളി പുതിയ ഗെറ്റപ്പില്‍ നന്നായിരിക്കുന്നു .മലര്‍വാടിയില്‍ കണ്ട നിവിന്‍ അല്ല .ക്ലീന്‍ ഷേവ് ചെയ്തു ലുക്ക് ആകെ മാറ്റിയിരിക്കുന്നു .കൌമാരക്കാരെ പിടിച്ചിരുത്താനുള്ള എല്ലാ തന്ത്രങ്ങളും സിനിമയില്‍ ഉടനീളം ഉണ്ട്.ഉമ്മച്ചിക്കുട്ടിയായി ഇഷ തല്‍വാര്‍ നന്നായി അഭിനയിച്ചിരിക്കുന്നു.സംഭാഷണങ്ങള്‍ കുറവെങ്കിലും കണ്ടിരിക്കാന്‍ തോന്നുന്ന സൌന്ദര്യം .സംഭാഷണങ്ങള്‍ റൊമാന്റിക് എന്നതിനേക്കാള്‍ അതില്‍ മുക്കിയെടുതിരിക്കുന്നു എന്ന് പറയണം .അത് തന്നെയാണ് ചിത്രത്തിന്റെ ജീവന് .മനോജ് k ജയന് തിരുവനന്തപുരം സംഭാഷണം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണ വിജയതിലെക്കെതുന്നില്ല.അബ്ദു ആയി എത്തുന്ന അജുവര്‍ഗീസ് തകര്‍ത്തിരിക്കുന്നു.മലര്‍വാടിയില്‍ ചെയ്തതിനെക്കാള്‍ നന്നായി തന്നെ അജു ഇത് ചെയ്തിരിക്കുന്നു .
അസാധാരണ കഥയൊന്നും ചിത്രം പറയുന്നില്ല.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മുഹൂര്‍ത്തങ്ങളും ഇല്ല.മുന്‍പ് പലപ്പോഴും പറഞ്ഞു പോയിട്ടുള്ള ഹിന്ദു മുസ്ലിം പ്രണയകഥ വൃത്തിയായി പറഞ്ഞു പോകുന്നു ഒപ്പം നര്‍മത്തിന്റെ മേമ്പോടിയും .ആദ്യ പകുതി വളരെപ്പെട്ടന്നു തന്നെ കടന്നു പോകുന്നു .എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു ലാഗ് കടന്നു വന്ന പോലെ തോന്നി .അവസാനവും മനോജ് k ജയന്റെ ഭാഷയില്‍ 'ഹാപ്പി എന്റിംഗ് '.എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു .എന്നാല്‍ ശ്രീനിവാസന്റെ അബ്ദുല്‍ റഹ്മാന് എവിടെയോ ചേരാത്തത് പോലെ തോന്നി.
അവസാനം മാത്രം സ്വന്തമായി അഭിപ്രായം പറയുന്ന പിതാവ് .അയാളുടെ ഒരേ ഒരു സംഭാഷണം മാത്രമേ ശ്രദ്ധിക്കാന്‍ പറ്റുന്നുള്ളൂ.ബാക്കിയെല്ലാം വളരെ ലോ വോയിസ് ആയിരിക്കുന്നു.എങ്കിലും സമകാലിക കേരളത്തിലൂടെ കടന്നു പോകുന്ന ചിത്രം .സദാചാര പോലീസുകാര്‍ക്ക് ഇടയ്ക്കു ഒരടികൊടുക്കുന്നു.
വിനീത് ശ്രീനിവാസന്റെ സംവിധാനം ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിക്കുന്നു .ഗാനങ്ങള്‍ക് പ്രത്യേക പ്രാധാന്യം കൊടുത്തിരിക്കുന്നു .വരികള്‍ കേള്‍ക്കാന്‍ സുഖമുള്ളത് .സംഗീതവും .കണ്ണൂര്‍ ഭാഷയുടെ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന ചിത്രം .കൌമാര പ്രണയം അതിന്റെ തീവ്രത ചോര്‍ന്നു പോകാതെ കാണിച്ചു തരുന്നു .പ്രണയം കൊണ്ടാടുന്ന യുവത്വത്തിന്റെ ചിത്രം.
NB :ഇത് ചിത്രത്തിന്റെ റിവ്യൂ അല്ല .ഒരു നിഷ്പക്ഷ പ്രേക്ഷകന്റെ അഭിപ്രായം മാത്രം

തിയേറ്ററിൽ പോയി പടം കണ്ടിട്ട് കാലം കുറെയായി. എന്താ ടിക്കറ്റ് ചാർജ്!
മറുപടിഇല്ലാതാക്കൂ50 മുതല്‍ 250 വരെ പോകാം ...
മറുപടിഇല്ലാതാക്കൂ