THIRIKE...

മലയാളി തിരികെ വരികയാണ്‌ .....മലയാളമോ ????

2013 ജൂൺ 5, ബുധനാഴ്‌ച

അദ്ദേഹം ഉറങ്ങുന്നുണ്ടോ ആവൊ ?


  ഏതാണ്ട് ഒരു വര്ഷം മുൻപ് ഇങ്ങനൊരു മഴക്കാലം .അന്നാണ് കേരളീയർ മുല്ലപ്പെരിയാർ എന്നൊരു ഡാം ഉണ്ടെന്നു അത് ഏതു നിമിഷവും തകർന്നേക്കും എന്നും കേരളീയർ  അറിയുന്നത് .അത്തരം ഒരറിവ്‌ തന്നതിന് നമുക്ക് അദ്ദേഹത്തോട് നന്ദി പറയാം .കേരളീയരുടെ നെഞ്ചത്ത് തീകോരിയിട്ടു അത് ഊതി കത്തിച്ചിട്ട് എന്ത് നേട്ടമാണ് അദ്ദേഹം ഉണ്ടാക്കിയത് എന്നറിയില്ല .കുറച്ചു നാളത്തേക്ക് തമിഴരും കേരളീയരും ഇന്ത്യയും പാകിസ്ഥാനും പോലെയായിരുന്നു .
                      
       നിരാഹാര സമരങ്ങൾ ,ക്വിസ്  മത്സരങ്ങൾ എന്തൊക്കെയായിരുന്നു അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങള് .പുതിയ അണക്കെട്ട് നാളെത്തന്നെ വരും എന്ന് കരുതി മലയാളികൾ കാത്തിരുന്നു . എന്നാൽ  തലൈവി കുലുങ്ങിയില്ല .പകരം തമിഴ്നാട്ടിൽ സ്വത്തുക്കൾ ഉള്ള കേരളത്തിലെ രാഷ്ട്രിയ നേതാക്കളുടെ ലിസ്റ്റ് എടുക്കും എന്ന് പറഞ്ഞു .കേരളം മരണവീട് പോലെയായി .അത്രയും കാലം കാടിളക്കി നടന്നവരെ മഷി ഇട്ടു നോക്കിയിട്ട് പോലും കാണാനില്ല .പിന്നെ ആരും ഒന്നും മിണ്ടിയില്ല .കാലം കടന്നു പോയി മുല്ലപ്പെരിയാരിലൂടെ ഒരുപാടു വെള്ളം ഒഴുകിപ്പോയി ഒന്നും സംഭവിച്ചില്ല (ദൈവം കാത്തു ).4 ജില്ലകൾ അറബിക്കടലിൽ എത്തിയില്ല .ഇടുക്കിയിലെ വെള്ളം ഒഴുക്കി കളഞ്ഞു കേരളം ഇരുട്ടത്തിരുന്നു ..തുള്ളി വെള്ളം കുടിക്കാനും കൂടെ ഇല്ലാതായി .

     വീണ്ടും മഴ എത്തി .അദ്ദേഹം ഇപ്പോഴും ഉറങ്ങാതെ ഇരിക്കുന്നുണ്ടോ ആവൊ ?