THIRIKE...

മലയാളി തിരികെ വരികയാണ്‌ .....മലയാളമോ ????

2012 നവംബർ 26, തിങ്കളാഴ്‌ച

തനിയെ ഇവിടെ..


      തനിയെ..... ഇവിടെ... 
            
           
       









             ചെറു ചിരിയില്‍ വിടര്‍ന്ന ബാല്യം
             നാട്ടുമാവിന്‍ ചോടും, പാടവരമ്പും കഴിഞ്ഞു
             വളഞ്ഞു പുളഞ്ഞ നാട്ടുവഴികള്‍ താണ്ടി
              കടന്നെത്തിയ കൌമാരം ....
              നിറഞ്ഞ സ്വപങ്ങള്‍ ,മോഹങ്ങള്‍
              നിരാശകള്‍ ,നഷ്ടങ്ങള്‍ ,മോഹഭംഗങ്ങള്‍
              നടന്നു തീര്‍ത്ത മണ്‍ പാതകള്‍............. ....................
              പിന്നെ പൊള്ളുന്ന വഴിയിലെ യൌവനം
               അനന്ത യാത്രകള്‍ ......
               കാടിനും കടപ്പാടിനും നടുവില്‍ ......
               ഒടുവില്‍ തളര്‍ന്നു തിരിച്ചെത്തുന്നു തീരത്ത്
              ചിരിച്ച ബാല്യത്തിലും ,നിറഞ്ഞ കൌമാരത്തിലും
              നടന്ന യൌവനത്തിലും നീ അറിഞ്ഞില്ല തനിച്ചാണെന്ന്
              തളര്‍ന്ന വാര്‍ധക്യത്തില്‍ നീ അറിയും തനിച്ചാണെന്ന് ....
              ഇവിടെ......തനിയെ .......           
                  

2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

അയാളും ഞാനും തമ്മില്‍......... ...........










   
              പുതിയ തലമുറ സിനിമകളുടെ കുത്തൊഴുക്കാണല്ലോ ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് .എല്ലാവരും ന്യൂ ജനറേഷന്‍  ആകാനുള്ള  പുറപ്പാടിലാണ് .അത് പ്രതീക്ഷിച്ചാണ് ലാല്‍ ജോസിന്റെ പുതിയ സിനിമയും കാണാന്‍ പോയത് .എന്നാല്‍ ലാല്‍ ജോസിനു ഒരുമാറ്റവും ഇല്ല എന്ന് സിനിമ കണ്ടപ്പോള്‍ മനസിലായി .വളരെ ചെറിയ ഒരു കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു .
            സിനിമയുടെ പ്രമേയം ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധം ആണ്.ഒരു അപകടത്തില്‍ പെട്ട് ചെല്ലുമ്പോള്‍ ഡോക്ടര്‍മാരെ നമ്മള്‍ ദൈവത്തിനൊപ്പം കാണുന്നു .എന്നാല്‍ ചെറിയ ഒരു പിഴവ് പോലും അവരുടെ
ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ നമ്മള്‍ അവരെ അവിടെനിന്നു വലിച്ചു താഴെ നിലത്തിട്ടു ചവിട്ടുന്നു .അവരും മനുഷ്യരാണ് എന്ന കാര്യം നമ്മള്‍ മറന്നു പോകുന്നു .അവര്‍ക്കും നമ്മളെപ്പോലെ കുടുംബവും കുട്ടികളും ഉണ്ട്  എന്നുപോലും നമ്മള്‍ ചിന്തിക്കുന്നില്ല .അവരുടെ വരുമാനം മാത്രമേ നമ്മള്‍ കണക്കാക്കുന്നുള്ളൂ .കുറച്ചു ഡോക്ടര്‍മാരുടെ ജീവിത കഥയാണ് ചിത്രം പറഞ്ഞു പോകുന്നത് .
      രവി തരകന്‍ എന്ന ഡോക്ടര്‍ ആയി പ്രിഥ്വിരാജ് എത്തുന്നു .അദ്ദേഹം സ്വന്തം റിസ്കില്‍ ചെയ്യുന്ന ഒരു ശസ്ത്രക്രിയ പരാജയപ്പെട്ടു രോഗി മരിക്കുന്നതില്‍ നിന്നാണ് കഥയുടെ തുടക്കം .പിന്നീട് ചില ഫ്ലാഷ് ബാക്കുകളിലൂടെയാണ് ബാക്കി കഥ പറഞ്ഞു പോകുന്നത് .രവിതരകന്റെ ജീവിതം പിന്നീട് ചിലരിലൂടെ പ്രേക്ഷരിലേക്ക് എത്തുകയാണ് .
രവിതരക്നും വിവേകും (നരേയ്ന്‍ )ഒരേ കോളേജില്‍ പഠിക്കുന്ന MBBS വിദ്യാര്‍ഥികള്‍ ആണ് .രസകരമായ ക്യാമ്പസ്‌ ജീവിതം .ഇടയ്ക്കു കടന്നു വരുന്ന പ്രണയം .പഠിക്കാന്‍ മിടുക്കരായതുകൊണ്ട് 7 വര്ഷം എടുത്തു രണ്ടു പേരും പാസ്സാകുന്നു.പിന്നെ രണ്ടു വര്ഷം വരുന്ന ഗ്രാമീണ സേവനം ഒരു പ്രശ്നം ആകുന്നു .
                     മനസില്ലാ മനസോടെ മുന്നാറിലെ ഒരു ആശുപത്രിയില്‍ രവി തരകന്‍ എത്തിച്ചേരുന്നു .അവിടെ വച്ച് അയാള്‍ ഡോക്ടര്‍ സാമുവലിനെ കണ്ടുമുട്ടുന്നു .പ്രതാപ്‌ പോത്തന്‍ ആണ് ഡോക്ടര്‍  സാമുവലിനെ അവതരിപ്പിക്കുന്നത് .
ഡോക്ടര്‍ സാമുവലിന്‍ നിന്ന് രവിതരകന്‍ ജീവിതം പഠിക്കുന്നു .അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഡോക്ടര്‍ രവിതരകന്‍ ജനിക്കുന്നത് തന്നെ അവിടെ നിന്നാണ് .ഒരു ലക്ഷ്യബോധവും ഇല്ലാതിരുന്ന രവിതരകന് ജീവിത്തില്‍ ലക്‌ഷ്യം ഉണ്ടാകുന്നു .അതിനിടയില്‍ ഉണ്ടാകുന്നെ കുറെ സംഭവങ്ങള്‍ അതാണ് ഈ സിനിമ പറയുന്നത് .
              ലാല്‍ ജോസ് എന്ന സംവിധായകന്റെ ഒരു മികച്ച സിനിമ തന്നെയാണിത് .വളരെ ചെറിയ ഒരു കഥയെ വളരെ ലളിതമായി പറഞ്ഞിരിക്കുന്നു .ന്യൂ ജനറേഷന്‍ സിനിമകളിലെ ദ്വയാര്‍ഥ പദപ്രയോഗങ്ങള്‍ ഇല്ലാതെ ,ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ ഇല്ലാതെ റൊമാന്റിക്‌ പദപ്രയോഗങ്ങള്‍ ഇല്ലാതെ ,എങ്ങനെ ഒരു സിനിമ വിജയിപ്പിക്കം എന്ന് ലാല്‍ ജോസ് കാണിച്ചു തരുന്നു .എല്ലാ കഥാപാത്രങ്ങള്‍ക്കും യോജിച്ച നടന്മാരെയും നടിമാരെയും  കണ്ടു  പിടിച്ചിരിക്കുന്നു .രവിതരകന്‍ എന്ന കഥാപാത്രത്തെ പ്രിഥ്വിരാജ്  വളരെ നന്നായി   അവതരിപ്പിച്ചിരിക്കുന്നു . വളരെ ഓവര്‍ ആയിപ്പോകാവുന്ന രംഗങ്ങള്‍ ഉണ്ടായിരുന്നിട്ടും അച്ചടക്കത്തോടെ പ്രിഥ്വി രാജ് ഇത് ചെയ്തിരിക്കുന്നു . വര്‍ഗം ,    ഇന്ത്യന്‍ റുപീ എന്നീ  ചിത്രങ്ങള്‍ക് ശേഷം എനിക്ക്   വളരെ  ഇഷ്ടപ്പെട്ട കഥാപാത്രം .മറ്റൊരു ശ്രദ്ധേയ  കഥാപാത്രം ഡോക്ടര്‍ സാമുവല്‍  ആണ് .പ്രതാപ്‌ പോത്തന്‍ ഇത് വളരെ നന്നായി അവതരിപ്പിച്ചു .പക്വതയുള്ള ഒരു ഡോക്ടര്‍ ആയി അദേഹം മാറുന്നു .നരേന്‍ ,സംവൃത ,രമ്യ നമ്പീശന്‍ ,റിമ കല്ലിങ്കല്‍ ,സലിം കുമാര്‍ എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കിയിരിക്കുന്നു .ഗാനങ്ങള്‍ സന്ദര്‍ഭത്തിന് യോജിച്ചത് തന്നെ .
         സിനിമ കണ്ടിറങ്ങുമ്പോള്‍ സാധാരണയുള്ള കയ്യടികളും കൂക്കിവിളികളും ഒന്നും ഇതിന്റെ അവസാനം തിയേറ്ററില്‍ ഉണ്ടായില്ല .എല്ലാവരും വളരെ നിശബ്ദമായി ഇറങ്ങിപ്പോകുന്നു ആദ്യമായിടന്  ഇങ്ങനെ ഒരു അനുഭവം .പ്രേക്ഷക ഹൃദയത്തില്‍ ചെറിയ പോറല്‍ ഏല്‍പ്പിക്കാന്‍ എങ്കിലും കഴിഞ്ഞാല്‍ അതാണ് സിനിമയുടെ വിജയം .നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ.

        

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

നീ അറിഞ്ഞിരുന്നെങ്കില്‍ ...














നിന്റെ മിഴികള്‍  പാടാതെ പോയ കവിതയായി 
നിറഞ്ഞതെന്റെ ഹൃദയത്തില്‍ ...
നിന്റെ  മൃദു മന്ദഹാസം വിരിയാതെ പോയ പൂവായി 
വിരിഞ്ഞതെന്റെ ഹൃദയത്തില്‍ ....
    നിന്റെ മൊഴികള്‍ വീശാതെ പോയ കുളിര്‍ കാറ്റായി 
    വീശിയതെന്റെ  ഹൃദയത്തില്‍ ....
   നിനക്ക് അറിയുമായിരുന്നോ എന്റെ 
   ഹൃദയം അതിത്രയും ലോലമായിരുന്നെന്നു
   കുളിര്‍ കാറ്റ് പോലും താങ്ങാതെ....
   അതിങ്ങനെ വിറങ്ങലിച്ച് .....

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

തിരോന്തോരം സത്രം....

               








      ട്രിവാണ്ട്രം  ലോഡ്ജ്  ഒരു ന്യൂ  ജനറേഷന്‍  സിനിമ  ആണെന്നാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അവകാശവാദം .എന്താണ് ന്യൂ  ജനറേഷന്‍  സിനിമ എന്നതുകൊണ്ട്‌ അവര്‍ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല .എങ്ങനെയാണ് ഇത്തരം സിനിമകള്‍ ന്യൂ  ജനറേഷന്‍ സിനിമ ആകുന്നത്‌ .അനൂപ്‌ മേനോന്‍ എന്ന നടന്‍ ഉണ്ടെങ്കില്‍ സിനിമ ന്യൂജനറേഷന്‍  ആകുമോ?എന്‍റെ  ഒരു സംശയം ആണ് തെറ്റാണെങ്കില്‍ ക്ഷമിക്കുക .
   
        രണ്ടു ദിവസങ്ങള്‍ക് മുന്‍പാണ്‌  ട്രിവാണ്ട്രം  ലോഡ്ജ്  എന്ന സിനിമ കണ്ടത് .സംശയിക്കണ്ട തീയേറ്ററില്‍ പോയി തന്നെ ആണ് കണ്ടത്.തിയേറ്ററില്‍ ന്യൂ   ജനറേഷന്‍ മാത്രം(15-35) .അതും ആണ്‍കുട്ടികള്‍ മാത്രം .അറിയാതെ എങ്ങനെയോ പെട്ടുപോയ രണ്ടു ഫാമിലിയും ഉണ്ട്.സിനിമ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം .യുവത്വത്തിന്റെ ആഘോഷം .കൂകിവിളി കൂടി കൂടി വന്നു .എല്ലാവരെയും നിശബ്ദരാക്കി പടം തുടങ്ങുന്നു .

          പടം തുടങ്ങി എല്ലാ സിനിമകളും പോലെ ഇതും അമേരിക്കയിലല്ല ,ഉഗാണ്ടയില്‍ അല്ല പിന്നെയോ നമ്മുടെ ഇന്ത്യയില്‍ ,കൊച്ചു കേരളത്തില്‍ അതും നമ്മുടെ സ്വന്തം ഫോര്‍ട്ടുകൊച്ചി ആണ് ലൊക്കേഷന്‍ .എന്തുകൊണ്ടാണ് ഇത്തരം സിനിമകള്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചുറ്റിത്തിരിയുന്നത് എന്നറിയില്ല ..ഒരു കടലും രണ്ടു ബെഞ്ചും ഉണ്ടെങ്കില്‍ ന്യൂ ജനറേഷന്‍ സിനിമ ആകുന്ന കാലം ആണ് .പേര് പോലെ തന്നെ ഒരു ലോഡ്ജിന്റെ കഥയാണ് .ഒരു പഴയ ലോഡ്ജും കുറെ അന്തേവാസികളും .ഇപ്പോഴും പിയാനോ വായിച്ചുകൊണ്ടിരിക്കുന്ന ഒരു വയസന്‍ ,വായിട്ടലക്കുന്ന ഒരു അമ്മൂമ്മ .സിനിമ മോഹിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ അയാളെ പറ്റിച്ചു ജീവിക്ക്ന്ന ഒരു സിനിമ വാരികയുടെ ഉടമ .വെറുതെ വാചകമടിച്ചു നടക്കുന്ന ഒരു വൃദ്ധന്‍ .പിന്നെ കഥാനായകന്‍ ജയസുര്യയുടെ അബ്ദു. ഇത്രയും ആളുകളാണ് അവിടുത്തെ അന്തേവാസികള്‍ .

           ആര്‍കും വീടും കുടിം ഉള്ളതായി പറയുന്നില്ല .എല്ലാവരും വര്‍ഷങ്ങള്‍ ആയി അവിടെ താമസിക്കുന്നു എന്ന് മനസിലാകുന്നു  .ഇങ്ങനെ കുറച്ചു അനാശ്യാസവും ഒക്കെയായി കഴിയുമ്പോഴാണ് അവിടേക്ക് ഒരു പെണ്ണ് വന്നു കയറുന്നത് .അവള ആണെങ്കില്‍ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ നടക്കുന്നത് .ഒരു നോവല്‍എഴുതാനയിട്ടാണ് ധ്വനി എന്ന പെണ്‍കുട്ടി വരുന്നത് .അവള്‍ക് വേറെയും ഗൂഡ ഉദ്ദേശങ്ങള്‍ ഉണ്ട്.മറ്റൊരു കഥാപാത്രം അനൂപ്മേനോന്‍ അവതരിപ്പിക്കുന്ന രവിശങ്കര്‍ ലോഡ്ജിന്റെ ഉടമ ആണ് .ഭാര്യ മരിച്ച അയാള്‍ മകനോട് ഒപ്പമാണ് താമസം .രവിശങ്കറും ഭാര്യയും ആയിട്ടുള്ള അഗാധ ബന്ധത്തിന്റെ ഫ്ലാഷ്ബാക്കുകള്‍  പാട്ടിലൂടെ കടന്നു വരുന്നു .മാതൃക ദമ്പതികള്‍ ആയിരുന്നു അവര്‍... ......

    ധ്വനിക്ക് അബ്ദുവിനോട് തോന്നുന്ന പ്രണയം ആണ് ഇതിലെ പ്രധാന കഥ .മറ്റൊന്ന് രണ്ടു ചെറിയ കുട്ടികളുടെ പ്രണയം .അവരുടെ ഉള്ളിലും പ്രണയം ഉണ്ടെന്നാണ് സിനിമ പറഞ്ഞു വരുന്നത് .അത് പ്രണയം തന്നെയാണോ എന്ന് കാണുന്നവര്‍ക് സംശയം തോന്നാം എങ്കിലും .പിന്നെ അവസാന സീനുകളില്‍  ഉപദേശങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കുന്നു .ദാമ്പത്യം എങ്ങനെ ആയിരിക്കണം എന്നൊക്കെ ഉപദേശം .ആ സീനുകള്‍ കാണുമ്പൊള്‍ ചില ഇംഗ്ലീഷ് സിനിമകള്‍ മനസിലെക്ക്ക് കയറിവരും .
      
           പാട്ടുകള്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു .ഹൃദ്യമായ വരികള്‍ . സിനിമ ന്യൂ ജനറേഷന്‍ ആണെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന ചില സീനുകള്‍ ഡയലോഗുകള്‍ . സ്ത്രീ ലൈംഗികതയുടെ  സ്വാതന്ത്ര പ്രഖ്യാപനം ആണ് സിനിമ.ഡയലോഗുകളും അങ്ങനെ തന്നെ .ഫാമിലി ആയിരുന്നു കാണാന്‍ ബുദ്ധിമുട്ടുള്ള സിനിമ .ന്യൂ  ജനറേഷന്‍ സിനിമ .....!!

NB :അഭിപ്രായങ്ങള്‍ വ്യക്തിപരം .....

    


  



       
             

2012 ജൂലൈ 26, വ്യാഴാഴ്‌ച

അഞ്ജു പറഞ്ഞത്......

       
   














           
             

       
            ലണ്ടന്‍ ഒളിമ്പിക്സ് നു ഇനി ഒരു ദിവസം മാത്രം.മറ്റു രാജ്യങ്ങള്‍ എല്ലാം മെഡലുകളുടെ എണ്ണം തീരുമാനിച്ചു കഴിഞ്ഞു . ഇവിടെ 120 കോടി ജനങ്ങള്‍ ഒരു മെഡല്‍ എങ്കിലും കിട്ടണേ  എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നമ്മുടെ താരങ്ങളെ യാത്രയാക്കുന്നു .മെഡല്‍ വാരിക്കൂട്ടി അവര്‍ മടങ്ങി വരും എന്ന പ്രതീക്ഷ ഒന്നും നമുക്കില്ല .എന്നാല്‍ ഇന്ത്യക്ക് വേണ്ടി മെഡലുകള്‍ നേടി എന്ന് നമ്മള്‍ കരുതിയ ചില സീനിയര്‍ താരങ്ങളുടെ പ്രവചങ്ങള്‍ നമ്മളെ ഞെട്ടിച്ചു ....

              120കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക് ഒരു വിലയും കല്പിക്കാതെ ഇവര്‍ എങ്ങനെ ഇങ്ങനെ ചിന്തിക്കുന്നു എന്ന് എനിക്ക് മനസിലാകുന്നില്ല .സീനിയര്‍ താരങ്ങള്‍ പുതിയ താരങ്ങളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അവരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തരുത് .ഇന്ത്യയിലെ ഒരു സീനിയര്‍ തരാം അയ അഞ്ജു ബോബി ജോര്‍ജിന്റെ പ്രവചങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം കേട്ടത് .

അവര്‍ പറയുന്നതനുസരിച്ച് ഇന്ത്യയില്‍ നിന്ന്നുള്ള കായിക താരങ്ങള്‍ വെറും കൊഞാണന്മാരാണ് .ലോകത്തിലെ ബാക്കി താരങ്ങളും ആയി ഒന്നു മുട്ടി നോക്കാന്‍ പോലും കഴിവില്ലാത്തവര്‍ .പലരും യോഗ്യത റൌണ്ട് കടക്കുമോ എന്നും സംശയം ആണ് .ഇന്ത്യക്ക് അത് ലറ്റിക്സില്‍  ഒരു പ്രതീക്ഷയും വേണ്ട പോയവര്‍ മുട്ടയുമായി തിരിച്ചുവരും .

       ഒരു സീനിയര്‍ താരത്തില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണം.ജയിച്ചുവരൂ എന്ന് ആശിര്‍വാദം കൊടുക്കേണ്ട.തോല്‍ക്കില്ല എന്ന് പറഞ്ഞു വിടാന്‍ പോലും ഉള്ള മനസ് ഇവര്‍ക്കില്ലാതെ പോകുന്നു .കോടിക്കണക്കിനു രൂപ ചിലവിട്ടു വിദേശ രാജ്യങ്ങളില്‍ പരിശീലനത്തിന് പോയതിനു ശേഷവും മത്സര ശേഷം കാറ്റ്  അനുകൂലം ആയിരുന്നില്ല എന്ന് പറയുന്നവരില്‍ നിന്ന് നമ്മള്‍ എന്ത് പ്രതീക്ഷിക്കാന്‍................   ........,.......ദൈവം നമ്മുടെ താരങ്ങളെ കാക്കട്ടെ.....


     

2012 ജൂലൈ 22, ഞായറാഴ്‌ച

തട്ടത്തില്‍ മറയാതെ .......

       തട്ടത്തില്‍ മറയാതെ
 

            കുറച്ചു ദിവസം ആയി ഒരു പടം കാണണം എന്ന് വിചാരിച്ചു നടക്കാന്‍ തുടങ്ങിട്ട് .ഒടുവില്‍ ഇന്ന് അത് സാധിച്ചു .പടം ഏതാണെന്ന് മനസിലായില്ലേ കേരളത്തില്‍ തട്ടം ഒരു വീക്നെസ്സ് ആക്കിയ പടം .എന്താണ് ഇതിലെന്നു കണ്ടിട്ട് വരാം എന്നു  വിചാരിച്ചു പോയതാണ് .തിയേറ്ററില്‍ എത്തിയപ്പോഴേക്കും ടിക്കറ്റ്‌ കൊടുത്തു തീരാറായി .ടിക്കറ്റ്‌ കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും ക്യുവില്‍ ഇടിച്ചു കേറി.അവസാനം ടിക്കറ്റ്‌ കിട്ടി.ലോട്ടറി അടിച്ച സന്തോഷത്തില്‍ അകത്തേക്ക് ഓടി.പടം തുടങ്ങാന്‍ കാത്തിരിപ്പ് ..

            ഒടുവില്‍ അത് സംഭവിച്ചു പടം തുടങ്ങി.ടൈറ്റില്‍ മ്യൂസിക്‌ തുടങ്ങി .ടൈറ്റില്‍ മാറിമാറി വന്നു.ഒരു ശ്രീനിവാസന്‍ ആന്‍ഡ്‌ ഫാമിലി പടം ആണെന്ന് മനസിലായി.ഫസ്റ്റ് സീന്‍ മുതല്‍ ഒരു 'മാറി നടക്കല്‍ 'ഫീല്‍ ചെയ്യുന്നു .പടം തുടങ്ങുന്നത് മുതല്‍ ഫ്ലാഷ് ബാക്കിലാണ് .നിവിന്‍ പോളി പുതിയ ഗെറ്റപ്പില്‍ നന്നായിരിക്കുന്നു .മലര്‍വാടിയില്‍ കണ്ട നിവിന്‍ അല്ല .ക്ലീന്‍ ഷേവ് ചെയ്തു ലുക്ക്‌ ആകെ മാറ്റിയിരിക്കുന്നു .കൌമാരക്കാരെ  പിടിച്ചിരുത്താനുള്ള എല്ലാ തന്ത്രങ്ങളും സിനിമയില്‍ ഉടനീളം ഉണ്ട്.ഉമ്മച്ചിക്കുട്ടിയായി ഇഷ തല്‍വാര്‍ നന്നായി അഭിനയിച്ചിരിക്കുന്നു.സംഭാഷണങ്ങള്‍ കുറവെങ്കിലും കണ്ടിരിക്കാന്‍ തോന്നുന്ന സൌന്ദര്യം .സംഭാഷണങ്ങള്‍ റൊമാന്റിക്‌ എന്നതിനേക്കാള്‍ അതില്‍ മുക്കിയെടുതിരിക്കുന്നു എന്ന് പറയണം .അത് തന്നെയാണ് ചിത്രത്തിന്റെ ജീവന്‍ .മനോജ്‌ k  ജയന്‍ തിരുവനന്തപുരം സംഭാഷണം നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണ വിജയതിലെക്കെതുന്നില്ല.അബ്ദു  ആയി എത്തുന്ന അജുവര്‍ഗീസ്‌ തകര്‍ത്തിരിക്കുന്നു.മലര്‍വാടിയില്‍ ചെയ്തതിനെക്കാള്‍ നന്നായി തന്നെ അജു ഇത് ചെയ്തിരിക്കുന്നു .
       
       അസാധാരണ കഥയൊന്നും ചിത്രം പറയുന്നില്ല.പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മുഹൂര്‍ത്തങ്ങളും ഇല്ല.മുന്‍പ് പലപ്പോഴും പറഞ്ഞു പോയിട്ടുള്ള ഹിന്ദു മുസ്ലിം പ്രണയകഥ വൃത്തിയായി പറഞ്ഞു പോകുന്നു ഒപ്പം നര്‍മത്തിന്റെ മേമ്പോടിയും .ആദ്യ പകുതി വളരെപ്പെട്ടന്നു തന്നെ കടന്നു പോകുന്നു .എന്നാല്‍ രണ്ടാം പകുതിയില്‍ ഒരു ലാഗ് കടന്നു വന്ന പോലെ തോന്നി .അവസാനവും മനോജ്‌ k ജയന്റെ ഭാഷയില്‍ 'ഹാപ്പി എന്റിംഗ് '.എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോള്‍ ഭംഗിയായി ചെയ്തിരിക്കുന്നു .എന്നാല്‍ ശ്രീനിവാസന്റെ അബ്ദുല്‍ റഹ്മാന്‍ എവിടെയോ ചേരാത്തത് പോലെ തോന്നി.
അവസാനം മാത്രം സ്വന്തമായി അഭിപ്രായം പറയുന്ന പിതാവ് .അയാളുടെ ഒരേ ഒരു സംഭാഷണം മാത്രമേ ശ്രദ്ധിക്കാന്‍ പറ്റുന്നുള്ളൂ.ബാക്കിയെല്ലാം വളരെ ലോ വോയിസ്‌ ആയിരിക്കുന്നു.എങ്കിലും സമകാലിക കേരളത്തിലൂടെ കടന്നു പോകുന്ന ചിത്രം .സദാചാര പോലീസുകാര്‍ക്ക് ഇടയ്ക്കു ഒരടികൊടുക്കുന്നു.


  വിനീത് ശ്രീനിവാസന്റെ സംവിധാനം ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിക്കുന്നു .ഗാനങ്ങള്‍ക് പ്രത്യേക പ്രാധാന്യം കൊടുത്തിരിക്കുന്നു .വരികള്‍ കേള്‍ക്കാന്‍ സുഖമുള്ളത് .സംഗീതവും .കണ്ണൂര്‍ ഭാഷയുടെ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ചിത്രം .കൌമാര പ്രണയം അതിന്റെ തീവ്രത ചോര്‍ന്നു പോകാതെ കാണിച്ചു തരുന്നു .പ്രണയം കൊണ്ടാടുന്ന യുവത്വത്തിന്റെ ചിത്രം.

 NB :ഇത് ചിത്രത്തിന്റെ റിവ്യൂ അല്ല .ഒരു നിഷ്പക്ഷ പ്രേക്ഷകന്റെ അഭിപ്രായം മാത്രം 

         


  


2012 ജൂലൈ 21, ശനിയാഴ്‌ച

ഷവര്‍മ ..





















    ഷവര്‍മ  സാക്ഷി 
        മലയാളി ഷവര്‍മ യെ പേടിച്ചു തുടങ്ങി .മലയാളി ഇപ്പോഴും ഇങ്ങനെയാണ് .ഒരടി കിട്ടുമ്പോള്‍ കുറച്ചു നാളത്തേക്ക് ഓര്‍ക്കും.പിന്നെ എല്ലാം പഴയ പടി തന്നെ .ഇപ്പൊ അടിച്ചത് ഷവര്‍മ .സുനാമി വന്നപ്പോ മലയാളി മീന്‍ വാങ്ങി കഴിക്കുന്നത്‌ കുറച്ചു നാളത്തേക്ക് നിര്‍ത്തി .അവസാനം സുനാമി വരും പോകും എന്നു പറഞ്ഞു മലയാളി വീണ്ടും ഇടിവെട്ട് മീന്‍ കറിയിലേക്ക്    തിരിഞ്ഞു .ഇതൊന്നും ഇല്ലാതെ മലയാളി ഉണ്ടോ .ഷവര്‍മയും തല്കാലത്തേക്ക് മലയാളി ഉപേക്ഷിച്ചേക്കും .എന്നാല്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ മലയാളി ഷവര്‍മ അന്വേഷിച്ചു ചെല്ലും .അതുവരെ സഹിക്കുക.ഷവര്‍മ ഇല്ലാതെ നമുക്കെന്തു
ആഘോഷം .....!!!!