THIRIKE...

മലയാളി തിരികെ വരികയാണ്‌ .....മലയാളമോ ????

2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

നിന്നെപ്പോലെ അയൽക്കാരനെയും.....

                                                         
                                      
                                                                           
 യേശുക്രിസ്തു  ഒരിക്കൽ പറഞ്ഞു നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക .മറ്റൊരിക്കൽ പറഞ്ഞു ഒരു കരണത്ത് അടിക്കുന്നവന് മറുകരണവും കാണിച്ചു കൊടുക്കുക .കേരളത്തിലെ രണ്ടു പ്രമുഖ ക്രിസ്ത്യാനി സഭകൾ ഇത് രണ്ടും അക്ഷരം പ്രതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് .ഈ രണ്ടു സഭകളുടെയും ഏതെങ്കിലും പള്ളിയിൽ യേശുക്രിസ്തു വന്നാൽ പോലും അപ്പുറത്തെ സഭക്കാർ തടയും എന്ന് ഉറപ്പാണ്‌ .ക്രിസ്തുവിന്റെ അനുയായികൾ എന്തുകൊണ്ട് ഇത്ര സ്നേഹത്തോടെ കഴിയുന്നു .പറഞ്ഞു വന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും  അവരുടെ അയല്ക്കാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മിലുള്ള സ്നേഹത്തെപ്പറ്റിയാണ്.സഹോദരന്മാരയിരുന്ന അവർ ചെറിയ തര്ക്കങ്ങളുടെ പേരിൽ കലഹിച്ചു ഇപ്പോൾ ശത്രുക്കളേക്കാൾ അകലത്തിൽ ആയിരിക്കുന്നു .
                                                                          ആരാധനാലയങ്ങളുടെ പേരിൽ എന്തിനിത്ര തർക്കിക്കുന്നു .ആരാധനാലയങ്ങൾ ദൈവത്തെ ആരാധിക്കാൻ വേണ്ടിയുള്ളതാണ് .മറ്റൊന്നിനും അത് ഉപയോഗിക്കരുത് .എന്നാൽ ഇപ്പോൾ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് .പരസ്പരം ഉള്ള ശത്രുത തീർക്കാൻ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നു .ഒരു വിഭാഗത്തിന്റെ ആരാധന മറു വിഭാഗം തടസപ്പെടുത്തുന്നു .മൃതശരീരത്തോട് വരെ അനാദരവ് കാട്ടുന്നു .ശരിയായ വിശ്വാസികളുടെ മുൻപിൽ ഇരുപക്ഷവും ചെറുതായിപ്പോകുന്നു .
എന്തുകൊണ്ട് ഇത്തരം തർക്കങ്ങൾ ഉണ്ടാകുന്നു .വിശ്വാസത്തിന്റെയോ ഭക്തിയുടെയോ പേരിൽ അല്ല എന്നുറപ്പാണ് .പിന്നെ എന്തായിരിക്കും കാരണം കഴിഞ്ഞ ദിവസം കോടതി നടത്തിയ നിരീക്ഷണം ഏതാണ്ട് മുഴുവനായും ശരിയാണ് .തൊണ്ണൂറു ശതമാനം തർക്കങ്ങളും സ്വത്തിന്റെ പേരിൽ തന്നെയാണ് .വിശ്വാസത്തിന്റെ മറ മാത്രമേ ഉള്ളു .
             കാരണങ്ങൾ എന്ത് തന്നെ ആയാലും ഇരു വിഭാഗങ്ങളും കൂട്ടായ ചർച്ച നടത്തി  പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നഷ്ടം വിശ്വാസികൾക്ക് തന്നെയാണ്.ഇന്ന് ഇവർ സഭാതര്ക്കം തീർക്കാൻ നടത്തുന്ന കേസുകളുടെ ചെറിയൊരംശം ഉണ്ടായിരുന്നെങ്കിൽ അനേകം ആലംബഹീനർക്കു ഒരു നേരത്തെ ഭക്ഷണമോ,വസ്ത്രമോ നൽകാമായിരുന്നു .വർഷങ്ങൾ പഴക്കം ചെന്ന പള്ളികൾ കടവാവലുകൾക്കും ,പ്രാവുകൾക്കും വിട്ടു കൊടുത്തു നമുക്ക് തമ്മിൽ തല്ലി  നശിക്കാം .അവരെങ്കിലും സമാധാനമായി ജീവിച്ചോട്ടെ......

             

2013 ജൂലൈ 12, വെള്ളിയാഴ്‌ച

ചോദ്യം ..

                                                                ചോദ്യ ചിഹ്നം ?

                             
             
                 അന്ന് ഞാൻ എന്റെ പ്രണയം കുറിച്ച് നിനക്കൊരു
                കത്ത് തന്നു
                നീ തിരിച്ചു തന്ന ചോദ്യ ചിഹ്നം
                അലമാരയിൽ ഞാൻ എടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്
                നീ ചോദിച്ചു വരുമ്പോൾ തിരിച്ചു തരാൻ .
                ചോദിക്കട്ടെ..ഞാൻ  തന്ന കത്തെവിടെ????
               

2013 ജൂൺ 5, ബുധനാഴ്‌ച

അദ്ദേഹം ഉറങ്ങുന്നുണ്ടോ ആവൊ ?


  ഏതാണ്ട് ഒരു വര്ഷം മുൻപ് ഇങ്ങനൊരു മഴക്കാലം .അന്നാണ് കേരളീയർ മുല്ലപ്പെരിയാർ എന്നൊരു ഡാം ഉണ്ടെന്നു അത് ഏതു നിമിഷവും തകർന്നേക്കും എന്നും കേരളീയർ  അറിയുന്നത് .അത്തരം ഒരറിവ്‌ തന്നതിന് നമുക്ക് അദ്ദേഹത്തോട് നന്ദി പറയാം .കേരളീയരുടെ നെഞ്ചത്ത് തീകോരിയിട്ടു അത് ഊതി കത്തിച്ചിട്ട് എന്ത് നേട്ടമാണ് അദ്ദേഹം ഉണ്ടാക്കിയത് എന്നറിയില്ല .കുറച്ചു നാളത്തേക്ക് തമിഴരും കേരളീയരും ഇന്ത്യയും പാകിസ്ഥാനും പോലെയായിരുന്നു .
                      
       നിരാഹാര സമരങ്ങൾ ,ക്വിസ്  മത്സരങ്ങൾ എന്തൊക്കെയായിരുന്നു അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങള് .പുതിയ അണക്കെട്ട് നാളെത്തന്നെ വരും എന്ന് കരുതി മലയാളികൾ കാത്തിരുന്നു . എന്നാൽ  തലൈവി കുലുങ്ങിയില്ല .പകരം തമിഴ്നാട്ടിൽ സ്വത്തുക്കൾ ഉള്ള കേരളത്തിലെ രാഷ്ട്രിയ നേതാക്കളുടെ ലിസ്റ്റ് എടുക്കും എന്ന് പറഞ്ഞു .കേരളം മരണവീട് പോലെയായി .അത്രയും കാലം കാടിളക്കി നടന്നവരെ മഷി ഇട്ടു നോക്കിയിട്ട് പോലും കാണാനില്ല .പിന്നെ ആരും ഒന്നും മിണ്ടിയില്ല .കാലം കടന്നു പോയി മുല്ലപ്പെരിയാരിലൂടെ ഒരുപാടു വെള്ളം ഒഴുകിപ്പോയി ഒന്നും സംഭവിച്ചില്ല (ദൈവം കാത്തു ).4 ജില്ലകൾ അറബിക്കടലിൽ എത്തിയില്ല .ഇടുക്കിയിലെ വെള്ളം ഒഴുക്കി കളഞ്ഞു കേരളം ഇരുട്ടത്തിരുന്നു ..തുള്ളി വെള്ളം കുടിക്കാനും കൂടെ ഇല്ലാതായി .

     വീണ്ടും മഴ എത്തി .അദ്ദേഹം ഇപ്പോഴും ഉറങ്ങാതെ ഇരിക്കുന്നുണ്ടോ ആവൊ ?

2013 മേയ് 30, വ്യാഴാഴ്‌ച

ശ്രീശാന്തിനെ കല്ലെറിയണോ ?? ...



      








     സ്പോട്ട് ഫിക്സിങ്ങ് വിവാദത്തിൽ പെട്ട ശ്രീശാന്തിനെ മാധ്യമ വിചാരണ നടത്തി ശിക്ഷ വിധിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് .ഒറ്റ ദിവസം കൊണ്ട് പ്രശസ്തിയുടെ മണിമാളികയിൽ നിന്നു മൂക്ക് കുത്തി  പാതാളത്തിലേക്ക്‌ വീണ താരം ആയി ശ്രീശാന്ത്‌.മാധ്യമങ്ങൾ അത് ആഘോഷമാക്കി .എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ആരും ചിന്തിച്ചില്ല.

     കുറച്ചു സമയം കൊണ്ട് വളരെയധികം പണവും പ്രശസ്തിയും കിട്ടുന്ന ഏതൊരു  ചെറുപ്പക്കാരനും സംഭവിക്കുന്നത്‌ തന്നെ ശ്രീശാന്തിനും സംഭവിച്ചു .പണം വല്ലാത്ത മയക്കു മരുന്ന് ആണ് എന്ന് തിരിച്ചറിയാതെ പോയതാണ് ശ്രീശാന്തിനു സംഭവിച്ച തെറ്റ് .ടീമിൽ ഉണ്ടായിരുന്നപ്പോൾ കിട്ടിയിരുന്ന പണവും  പ്രശസ്തിയും ടീമിൽ നിന്ന് പുറത്തു പോയപ്പോൾ കുറഞ്ഞു വന്നു .എന്നാൽ ആഘോഷത്തിനു കുറവ് ഉണ്ടായതും ഇല്ല.പണത്തിന്റെ ആവശ്യം കൂടി വന്നു.അപ്പോൾ മറ്റു വഴികളിലേക്ക് തിരിയേണ്ടി വന്നു.തീര്ത്തും യാദ്രിശ്ചികം ആയി പിടിക്കപ്പെടുകയും ചെയ്തു.കുത്തഴിഞ്ഞ ജീവിതത്തിനു ശ്രീശാന്ത്‌ കൊടുക്കേണ്ടി വന്ന വില വളരെ കൂടിപ്പോയി.

          ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനസിൽ ശ്രീശാന്ത്‌ കുറ്റവാളി ആയി .പണ്ടേ ഒരു പ്രശ്നക്കാരൻ ആയിരുന്ന ശ്രീശാന്തിനെ എല്ലാവരും കുറ്റപ്പെടുത്തി .എങ്കിലും നമ്മൾ ഓര്ക്കണം ഇത് സംഭവിച്ചത് ഒരു  ipl മാച്ചിൽ  ആണ് .ദേശിയ ക്രിക്കറ്റ് മത്സരങ്ങളിൽ രാജ്യത്തിന്‌ എതിരായി പ്രവര്ത്തിച്ച അജയ് ജഡേജ ,അസ്ഹർ  എന്നിവരെ നമ്മൾ വെറുതെ വിട്ടിട്ടുണ്ട് .അവരെ പിന്നീടും നമ്മൾ പല സ്ഥാനങ്ങൾ കൊടുത്തു സ്വീകരിച്ചിട്ടും ഉണ്ട് .അതുകൊണ്ട് ശ്രീശാന്ത്‌ ചെയ്തത് തെറ്റ് അല്ലാതാകുന്നില്ല .അതിനു നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടട്ടെ .എങ്കിലും ശ്രീശാന്ത്‌ ഒരു അവസരം കൂടി അർഹിക്കുന്നു .