
യേശുക്രിസ്തു ഒരിക്കൽ പറഞ്ഞു നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക .മറ്റൊരിക്കൽ പറഞ്ഞു ഒരു കരണത്ത് അടിക്കുന്നവന് മറുകരണവും കാണിച്ചു കൊടുക്കുക .കേരളത്തിലെ രണ്ടു പ്രമുഖ ക്രിസ്ത്യാനി സഭകൾ ഇത് രണ്ടും അക്ഷരം പ്രതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് .ഈ രണ്ടു സഭകളുടെയും ഏതെങ്കിലും പള്ളിയിൽ യേശുക്രിസ്തു വന്നാൽ പോലും അപ്പുറത്തെ സഭക്കാർ തടയും എന്ന് ഉറപ്പാണ് .ക്രിസ്തുവിന്റെ അനുയായികൾ എന്തുകൊണ്ട് ഇത്ര സ്നേഹത്തോടെ കഴിയുന്നു .പറഞ്ഞു വന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും അവരുടെ അയല്ക്കാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മിലുള്ള സ്നേഹത്തെപ്പറ്റിയാണ്.സഹോദരന്മാരയിരുന്ന അവർ ചെറിയ തര്ക്കങ്ങളുടെ പേരിൽ കലഹിച്ചു ഇപ്പോൾ ശത്രുക്കളേക്കാൾ അകലത്തിൽ ആയിരിക്കുന്നു .
ആരാധനാലയങ്ങളുടെ പേരിൽ എന്തിനിത്ര തർക്കിക്കുന്നു .ആരാധനാലയങ്ങൾ ദൈവത്തെ ആരാധിക്കാൻ വേണ്ടിയുള്ളതാണ് .മറ്റൊന്നിനും അത് ഉപയോഗിക്കരുത് .എന്നാൽ ഇപ്പോൾ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് .പരസ്പരം ഉള്ള ശത്രുത തീർക്കാൻ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നു .ഒരു വിഭാഗത്തിന്റെ ആരാധന മറു വിഭാഗം തടസപ്പെടുത്തുന്നു .മൃതശരീരത്തോട് വരെ അനാദരവ് കാട്ടുന്നു .ശരിയായ വിശ്വാസികളുടെ മുൻപിൽ ഇരുപക്ഷവും ചെറുതായിപ്പോകുന്നു .
എന്തുകൊണ്ട് ഇത്തരം തർക്കങ്ങൾ ഉണ്ടാകുന്നു .വിശ്വാസത്തിന്റെയോ ഭക്തിയുടെയോ പേരിൽ അല്ല എന്നുറപ്പാണ് .പിന്നെ എന്തായിരിക്കും കാരണം കഴിഞ്ഞ ദിവസം കോടതി നടത്തിയ നിരീക്ഷണം ഏതാണ്ട് മുഴുവനായും ശരിയാണ് .തൊണ്ണൂറു ശതമാനം തർക്കങ്ങളും സ്വത്തിന്റെ പേരിൽ തന്നെയാണ് .വിശ്വാസത്തിന്റെ മറ മാത്രമേ ഉള്ളു .
കാരണങ്ങൾ എന്ത് തന്നെ ആയാലും ഇരു വിഭാഗങ്ങളും കൂട്ടായ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നഷ്ടം വിശ്വാസികൾക്ക് തന്നെയാണ്.ഇന്ന് ഇവർ സഭാതര്ക്കം തീർക്കാൻ നടത്തുന്ന കേസുകളുടെ ചെറിയൊരംശം ഉണ്ടായിരുന്നെങ്കിൽ അനേകം ആലംബഹീനർക്കു ഒരു നേരത്തെ ഭക്ഷണമോ,വസ്ത്രമോ നൽകാമായിരുന്നു .വർഷങ്ങൾ പഴക്കം ചെന്ന പള്ളികൾ കടവാവലുകൾക്കും ,പ്രാവുകൾക്കും വിട്ടു കൊടുത്തു നമുക്ക് തമ്മിൽ തല്ലി നശിക്കാം .അവരെങ്കിലും സമാധാനമായി ജീവിച്ചോട്ടെ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ